കാസര്‍കോട്റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടിയുടെ ഭാഗമായി കാസര്‍കോട് താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോക്യാമ്പ് വിവിധ തീയ്യതികളില്‍ നടക്കും. അപേക്ഷ , നിലവിലുളള റേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, മറ്റ് ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം കുടുംബത്തിലെ മുതിര്‍ന്ന വനിത രാവിലെ ഒമ്പതു മണിക്ക് ഫോട്ടോക്യാമ്പില്‍ എത്തണം. ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു വരെയാണ്. റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, റേഷന്‍ കട നമ്പര്‍, ഫോട്ടോ ക്യാമ്പ് നടക്കുന്ന തീയ്യതി, കേന്ദ്രം എന്നിവ ചുവടെ .
കുണ്ടാര്‍-94-ഫെബ്രു. 3-കുണ്ടാര്‍ എ.എല്‍.പി സ്‌കൂള്‍, നാട്ടക്കല്ല്- 55,139- ഫെബ്രു.3- നാട്ടക്കല്ല് റേഷന്‍ കടയ്ക്ക് സമീപം, കിന്നിംഗാര്‍- 54,174- ഫെബ്രു.3- കിന്നിംഗാര്‍ കൃഷിഭവന്‍, മുളേളരിയ- 92- ഫെബ്രു.4- മുളേളരിയ ഗണേശ കലാമന്ദിര്‍, ഗാളിഗുഡ്ഡെ-179-ഫെബ്രു.4- മുളേളരിയ ഗണേശ കലാമന്ദിര്‍, ആദൂര്‍ പളളം- 93- ഫെബ്രു.4- ആദൂര്‍ ജിഎച്ച്എസ്, കര്‍മ്മംതൊടി- 91,153- ഫെബ്രു.4- കര്‍മ്മംതൊടി റേഷന്‍ കടക്ക് സമീപം, ബോബിക്കാനം-87-ഫെബ്രു.5-ബോബിക്കാനം എയുപി സ്‌കൂള്‍, കോട്ടൂര്‍ -90- ഫെബ്രു.5- കോട്ടൂര്‍ കെ.എ.എല്‍.പി സ്‌കൂള്‍, പൊവ്വല്‍-86- ഫെബ്രു.5- പൊവ്വല്‍ മുളിയാര്‍ മാപ്പിള എ.യു.പി.എസ്, ഇരിയണ്ണി- 88- ഫെബ്രു.6- ഇരിയണ്ണി ജി.യു.പി.എസ്, കാനത്തൂര്‍-89- ഫെബ്രു.6- കാനത്തൂര്‍ ജിയുപി സ്‌കൂള്‍, ബന്തടുക്ക- 98- ഫെബ്രു.6- ബന്തടുക്ക വ്യാപാര ഭവന്‍, മാണിമൂല-157-ഫെബ്രു.6- ജിഎല്‍പി സ്‌കൂള്‍ മാണിമൂല, വീട്ടിയാടി- 183-ഫെബ്രു.6- വീട്ടിയാടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, പടുപ്പ്- 99- ഫെബ്രു.7-തവനത്ത് ജിഎല്‍പി സ്‌കൂള്‍, കരിവേടകം-119- ഫെബ്രു.7- സെന്റ് മേരീസ് സ്‌കൂള്‍ കരിവേടകം, കുറ്റിക്കോല്‍- 100- ഫെബ്രു.7- കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസിന് സമീപം, പുളുവഞ്ചി- 178-ഫെബ്രു.7- പുളുവഞ്ചി റേഷന്‍ കടക്ക് സമീപം. എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുന്നത്.
keywords : ration card-renewal-photo-camp-
Post a Comment
0 Comments