Type Here to Get Search Results !

Bottom Ad

സരിതാ നായര്‍ വിളി; റിമി ടോമിക്ക് വക്കീല്‍ നോട്ടീസ്


മഞ്ചേരി: (www.evisionnews.in)  നിലമ്പൂര്‍ പാട്ടുത്സവവേദിയില്‍ വെച്ച് പണ്ടിക്കാട് സ്വദേശിനിയെ വിവാദ പേരു കൊണ്ട് അഭിസംബോധന ചെയ്തതിന് പ്രമുഖ പിന്നണിഗായികക്ക് വക്കീല്‍ നോട്ടീസ്. കോട്ടയം പാല സ്വദേശിനി റിമി ടോമിക്കാണ് വക്കീല്‍ നോട്ടീസ്.കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സമാപിച്ച പാട്ടുത്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളയില്‍ സദസ്സിലിണ്ടായിരുന്ന പാണ്ടിക്കാട് സ്വദേശിനിയായ ആസ്വാദകരിലൊരാളെ നിലമ്പൂരിന്റെ സരിതനായര്‍ എന്നു അഭിസംബോധന ചെയ്തു അപമാനിച്ചു എന്ന കേസിലാണ് നടപടി. നോട്ടീസ് ലഭിച്ചു പതിനനഞ്ചു ദിവസത്തിനകം പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും പരസ്യമായി ഖേദപ്രകടനം നടത്താനുമാണ് നോട്ടീസ് മുഖേന പിന്നണിഗായികയെ അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം സിവില്‍ -ക്രിമിനല്‍ നിയമപ്രകാരം നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഗാനമേളനടക്കുന്നതിനിടയില്‍ ഇവരെ പിന്നണി ഗായിക സ്റ്റേജിലേക്കു ക്ഷണിക്കുകയും വൈമനസ്യംകാണിച്ചെങ്കിലും ആസ്വാദകരുടെ നിര്‍ബന്ധപ്രകാരം സ്റ്റേജിലെത്തിയ ഇവരെ ഗായിക സരിതാനായരെ പോലെ എന്നു പരാമര്‍ശിച്ചതിലൂടെ അപമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യാന്‍ പരിപാടിയുടെ സ്‌പോണ്‍സറെ വിളിച്ചുവരുത്തി രണ്ടുപവന്‍ സ്വര്‍ണം സമ്മാനമായി നല്‍കാനും ഗായിക ആവശ്യപ്പെട്ടിരുന്നതായും ആക്ഷേപമുണ്ട്.

evisionnews


Keywords: Mancheri, Saritha Nair, Nilambur Rimmy Tommy, stage, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad