Type Here to Get Search Results !

Bottom Ad

സൗഹൃദത്തിന്റെ സന്ദേശം പകര്‍ന്ന് നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം

കാസര്‍കോട് (www.evisionnews.in): രാജ്യത്തിന്റെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ നാടങ്ങും ആഘോഷിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ദേശീയ പതാക ഉയര്‍ത്തിയും മറ്റു പരിപാടികള്‍ നടത്തിയും രാജ്യത്തിന്റെ റിപ്പബ്ലിക് ആഘോഷിച്ചു. വിവിധ ക്ലബുകളും സന്നദ്ധ സംഘടനകളും വിപുലമായ പരിപാടികളോടെ ഈ ദിനം കൊണ്ടാടുകയാണ്.

evisionnews

കാസര്‍കോട്: കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നാനോന്മുഖമായ വികസനമാണ് ഇന്ത്യയുടെ പരമപ്രധാനമായ ലക്ഷ്യം. അത് നടപ്പാക്കാന്‍ സര്‍ക്കാറിനോടൊപ്പം പൊതുജനങ്ങളും സര്‍വ്വസജ്ജമാകണംമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രയ വ്യത്യാസങ്ങളും രാഷ്ട്രീയ ചേരിതിരിവുകളും രാജ്യത്തിന്റെ വികസനത്തിന് വിഘാതമാകരുത്. ഏതു സര്‍ക്കാറായാലും വികസനം താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള സമഗ്രമായ നടപടികള്‍ കൈകൊള്ളണം. അത് സാധിച്ചെടുക്കുമ്പോഴാണ് രാജ്യം വികസിച്ചു എന്നു പറയാനാവുക. സമസ്ത മേഖലയിലും രാജ്യം മുന്നോട്ട് കുതിക്കുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിലും ദാരിദ്രനിര്‍മാര്‍ജനം വിജയകരമാക്കുന്നതിലും സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വാദ്യമേളകളുടെ അകമ്പടിയോടെ നടന്ന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, പി ബി അബ്ദുല്‍ റസാഖ്, അഡ്വ.പി.പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, തദ്ദേശ ഭരണ സ്ഥാപന സാരഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ബാല ഇന്ത്യ തീര്‍ത്ത് മദ്രസാ വിദ്യാര്‍ത്ഥികള്‍

ചട്ടഞ്ചാല്‍: റിപ്പബ്ലിക് ദിനത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ചട്ടഞ്ചാല്‍ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ ബാല ഇന്ത്യ തീര്‍ത്തു. മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജ് മദ്രസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്്മാന്‍ മൗലവി പതാക ഉയര്‍ത്തി.



തുടര്‍ന്ന് നടന്ന റിപ്പബ്ലിക് പരിപാടി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഹനീഫ് ദാരിമി ആറങ്ങാടി അധ്യക്ഷത വഹിച്ചു. സിറാജ് ഹുദവി ബെദിമല ക്ലാസ്സെടുത്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, നിസാര്‍ ഫൈസി, ഹാഫിള് ഇബ്രാഹിം ഖലീല്‍ അന്നടുക്ക, മുഹമ്മദ് റഫീഖ് ഫൈസി, താജുദ്ദീന്‍ അസ്ഹരി, അബ്ദുല്ല ദാരിമി, സുബൈര്‍ വാഫി, മുഹമ്മദ് റിയാസ് മൗലവി, സിറാജുദ്ദീന്‍ മൗലവി ചെറുവത്തൂര്‍, മുഹമ്മദ് അനസ് മൗലവി, അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.


അണങ്കൂര്‍; ബെദിര ശാഖാ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച പരിപാടിയില്‍ ജമാഅത്ത് പ്രസിഡന്റ് ബിഎംഎ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നു എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സിഐഎ ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി, മുഹമ്മദ് കുഞ്ഞി ചുടുവളപ്പില്‍, ബിഎംസി ബഷീര്‍, സലാഹുദ്ദീന്‍ ബെദിര, ഹാരിസ് ബെദിര, റഫീഖ് ബെദിര, അഷ്‌റഫ് യമാനി, അബ്ദുല്‍ സലാം മൗലവി, ഇര്‍ഷാദ് ഹുദവി, ശാക്കിര്‍ ഹുദവി സംബന്ധിച്ചു.



തളങ്കര: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബ്ലൈസ് തളങ്കര ക്ലബ്ബ് പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പതാക ഉയര്‍ത്തി






Keywords: Kasaragod-republicday

Post a Comment

0 Comments

Top Post Ad

Below Post Ad