Type Here to Get Search Results !

Bottom Ad

റഈസ്: അധോലോകനായകനായി ഷാരുഖ് ഖാന്‍ വീണ്ടും

അഹമ്മദാബാദ്: (www.evisionnews.in) അധോലോകനായകനായി ഷാരുഖ് ഖാന്‍ വീണ്ടുമെത്തുന്നു. റയീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 1980 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തില്‍ അഹമ്മദാബാദ് നഗരത്തെ പുനസൃഷ്ടിക്കുന്നുമുണ്ട്. ഇന്നത്തെ അഹമ്മദാബാദ് ഒരുപാട് മാറിയിരിക്കുന്നുവെന്നും അതുകൊണ്ട് തന്നെ അഹമ്മദാബാദിനെ പുനസൃഷ്ടിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അണിയറക്കാര്‍ പറയുന്നു. മുംബൈ ഫിലിം സിറ്റിയിലാണ് പഴയ അഹമ്മദാബാദിനെ പുനസൃഷ്ടിക്കുന്നത്.
2007ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചിത്രമൊരുക്കിയ രാഹുല്‍ ദോലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫര്‍ഹാന്‍ അക്തറിന്റെ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാസുദ്ദീന്‍ സിദ്ദിഫി, മഹിറ ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

evisionnews


Keywords: Ahmmadabad, Sharuk Khan, Raees, Rahul Dolakhiya, Farhan Akthar excel entertainment
Tags

Post a Comment

0 Comments

Top Post Ad

Below Post Ad