Type Here to Get Search Results !

Bottom Ad

മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം അഖിലേന്ത്യാ പ്രദര്‍ശനം തുടങ്ങി

evisionnews
ചെറുവത്തൂര്‍: (www.evisionnews.in)  ഫെബ്രുവരി 4 മുതല്‍ ഏഴ് വരെ നടക്കുന്ന  മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി അഖിലേന്ത്യാ പ്രദര്‍ശനം തുടങ്ങി. ശാസ്ത്ര സാങ്കേതിക- വിദ്യാഭ്യാസ- കാര്‍ഷിക- വിപണന സ്റ്റാളുകള്‍ ഒരുങ്ങി. വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ചെറുവത്തൂര്‍ പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി എന്നിവയിലേക്ക് നല്‍കും.
ശനിയാഴ്ച പകല്‍ രണ്ടിന് പ്രദര്‍ശന നഗരി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഒന്നുമുതല്‍ ദിവസവും പകല്‍ 11 മുതല്‍ രാത്രി പത്തുവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് പത്തുരൂപയുമാണ് പ്രവേശന ഫീസ്.
പ്ലാനറ്റോറിയം, കേരള പൊലീസ്, വനം വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, റെയ്ഡ്കോ, കെല്‍ട്രോണ്‍, പരിയാരം ഡന്റല്‍ കോളേജ്, ഫോക്ലോര്‍ അക്കാദമി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, ചീമേനി തുറന്ന ജയില്‍, സിപിസിആര്‍ഐ കാസര്‍കോട്, സിആര്‍പിഎഫ് പെരിങ്ങോം എന്നിവയുടെ പവലിയനുകള്‍ തയ്യാറായിട്ടുണ്ട്.
ജയിന്റ് വീല്‍പ്രദര്‍ശനം, കൊളംബസ്, ഡ്രാഗണ്‍ ട്രെയിന്‍, ഐസ് വേള്‍ഡ് പാര്‍ക്കും നഗരിയിലുണ്ട്.
കളിയാട്ടത്തിന്റെ ഭാഗമായി ആവശ്യാനുസരണം ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുകേഷ് ബാലകൃഷ്ണന്‍ അധ്യക്ഷനായി.
പ്രദര്‍ശനത്തിന്റെ ലോഗോ തയ്യാറാക്കിയ വിജേഷ് ചന്തേരയെ പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി കുഞ്ഞികൃഷ്ണന്‍, എം ബാലകൃഷ്ണന്‍, എ വി രമണി, എ ജി സി ബഷീര്‍, പി പി മുസ്തഫ, പ്രശാന്ത് പുത്തിലോട്ട്, പി കമലാക്ഷന്‍, എം വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കരിമ്പില്‍ കൃഷ്ണന്‍ സ്വാഗതവും കൊക്കോട് നാരായണന്‍ നന്ദിയും പറഞ്ഞു.
evisionnews


evisionnews

evisionnews


Keywords: Cheruvathoor, Shree Muchilott Bagavathi temple, Perungaliyattam

Post a Comment

0 Comments

Top Post Ad

Below Post Ad