പെരിയ (www.evisionnews.in): കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയില്‍ പെരിയ, നവോദയ സ്‌കൂളിന് സമീപം ശനിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തൃക്കരിപ്പൂര്‍ പടന്ന ഹൈസ്‌കൂള്‍ റോഡിലെ തെക്കെക്കാട് സ്വദേശി എം. അയൂബ് -സാബിറ ദമ്പതികളുടെ മകന്‍ അഫ്രാസാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന അഫ്രാസിന്റെ സഹോദരന്‍ അഫ്രീദി (ഏഴ്) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മാതാവ് സാബിറ പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സാബിറയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടായ ദുരന്തത്തില്‍ തന്റെ പൊന്നോമന പിടഞ്ഞു മരിച്ചപ്പോള്‍ ഈ രംഗത്തിന്റെ സാക്ഷിയായ ഉമ്മ ബോധം കെട്ട് വീഴുകയായിരുന്നു. സാബിറ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kasaragod-periaya-carcrash
Post a Comment
0 Comments