Type Here to Get Search Results !

Bottom Ad

പാസ്‌പോര്‍ട്ട് മാറിനല്‍കി; ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം ഉദുമ സ്വദേശിയുടെ അബുദാബി യാത്ര പ്രതിസന്ധിയില്‍

ബാംഗ്ലൂര്‍ (www.evisionnews.in): കാസര്‍കോട് സ്വദേശിക്ക് വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം തിരിച്ചു നല്‍കിയത് കര്‍ണ്ണാടക പാസ്‌പോര്‍ട്ട്. കാസര്‍കോട് ഉദുമയിലെ അബ്ദുള്‍ സത്താറിനാണ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. ബാംഗഌരു ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. 

അബുദാബിയില്‍ നിന്ന് ജെറ്റ് എയര്‍വേസില്‍ ബുധനാഴ്ച വൈകിട്ട് 4മണി്ക്കാണ് അബ്ദുള്‍ സത്താര്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. തുടര്‍ന്ന് പരിശോധനക്ക് ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അബ്ദുള്‍ സത്താറിനെയും മറ്റ് രണ്ട് പേരെയും വീണ്ടും പരിശോധിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. മൂന്ന് പേരുടെയും പാസ്‌പോര്‍ട്ടുകളും ഉദ്യോഗസ്ഥര്‍ വാങ്ങി. ശേഷം ഒരാളുടെ സാധനങ്ങള്‍ വാങ്ങി അഴിച്ച് പരിശോധിച്ച് അയാളെ പറഞ്ഞു വിട്ടു. അരമണിക്കൂറോളം കഴിഞ്ഞ് മറ്റൊരാളെയും പരിശോധിച്ച് വിട്ടു. 

എന്നാല്‍ അബ്ദുള്‍ സത്താറിന്റെ പാസ്‌പോര്‍ട്ടാണ് ഇയാള്‍ക്ക് നല്‍കിയത്. ഇയാള്‍ സ്ഥലം വിട്ട് ഏറെ കഴിഞ്ഞാണ് അബ്ദുള്‍ സത്താറിന്റെ സാധനങ്ങള്‍ പരിശോധിച്ചത്. പുറത്തിറങ്ങാന്‍ നേരം ഉദ്യോഗസ്ഥര്‍ നല്‍കിയ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റേതല്ലെന്ന് അബ്ദുള്‍ സത്താര്‍ തിരിച്ചറിഞ്ഞത്. ബാംഗ്ലൂര്‍ സ്വദേശി മുസ്തഫ എന്നയാളുടെ പാസ്‌പോര്‍ട്ടാണ് അബ്ദുള്‍ സത്താറിന് ലഭിച്ചത്. ഉദ്യോഗസ്ഥരോട് പാസ്‌പോര്‍ട്ട് മാറിയ കാര്യം പറഞ്ഞെങ്കിലും അവര്‍ കൈയ്യൊഴിയുകയായിരുന്നുവെന്നാണ് അറിയുന്നത്. സ്വയം മറ്റയാളെ കണ്ടെത്താനായിരുന്നു നിര്‍ദ്ദേശം. പാസ്‌പോര്‍ട്ടില്‍ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ മുസ്തഫയെ ബന്ധപ്പെടാനുമായില്ല. 

ഇതോടെ ഒരാഴ്ചക്കകം അബുദാബിയിലേക്ക് തിരിക്കേണ്ട അബ്ദുള്‍ സത്താര്‍ പ്രതിസന്ധിയിലായി. കുവൈത്തില്‍ ജോലിയുള്ളയാളാണെന്നും 2016 വരെ ഇഖാമയുള്ളതായും മുസ്തഫയുടെ പാസ്‌പോര്‍ട്ടിലുണ്ട്. കുവൈത്തിലെ സുഹൃത്തുക്കള്‍ക്കും മുസ്തഫയുടെ പാസ്‌പോര്‍ട്ടിലെ അഡ്രസിലും പോലീസിലും വിവരമറിയിക്കാനുള്ള ശ്രമത്തിലാണ് അബ്ദുള്‍ സത്താര്‍. 

വിസിറ്റിംഗ് വിസയില്‍ ഒരു മാസം മുമ്പ് അബുദാബിയിലെത്തിയ അബ്ദുള്‍ സത്താര്‍ പുതിയ വിസയില്‍ തിരിച്ചു പോകാനായാണ് നാട്ടിലെത്തിയത്. അബ്ദുള്‍ സത്താറിന്റെ ഫോണ്‍ നമ്പര്‍: 07448058302.

evisionnews


Keywords: Kasaragod-banglore-passport-investigation-officer-uduma-karnataka-

Post a Comment

0 Comments

Top Post Ad

Below Post Ad