Type Here to Get Search Results !

Bottom Ad

മദ്യപനായ മകനെ മാതാപിതാക്കള്‍ ചുറ്റിക കൊണ്ടടിച്ചുകൊന്നു



ന്യൂഡല്‍ഹി: (www.evisionnews.in)  മദ്യപനായ മകനെ മാതാപിതാക്കള്‍ ചുറ്റിക കൊണ്ടടിച്ചു കൊന്നു. ന്യൂഡല്‍ഹി സ്വദേശിയായ സൂരജ് ഭാന്‍ എന്ന സോനുവിനെയാണ് മദ്യപിച്ച് വീട്ടിലെത്തി ശല്യം ചെയ്യുന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്.
സ്ഥിരം മദ്യപിക്കുന്ന സോനു വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദ്ദിക്കുമായിരുന്നു. ജോലിയില്ലാത്ത സോനു മദ്യപിക്കാനായുള്ള പണത്തിനായാണ് ഇവരെ മര്‍ദ്ദിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് പിതാവായ നന്ദ കിഷോറും അമ്മ ആശാ ദേവിയും ചേര്‍ന്ന് സോനുവിനെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ സോനുവിനെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഓവു ചാലില്‍ തള്ളുകയായിരുന്നു.



Keywords: Drink, New Delhi, Sooraj Bhan, Nanda Kishor, Asha devi



Tags

Post a Comment

0 Comments

Top Post Ad

Below Post Ad