Type Here to Get Search Results !

Bottom Ad

നിരവധി കേസുകളിലെ പ്രതി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: (www.evisionnews.in)  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവ് മംഗലാപുരത്ത് പിടിയിലായി. അണങ്കൂരിലെ കബീറാണ് (25) മംഗലാപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ പിടിയിലായത്. 2008ല്‍ കാഞ്ഞങ്ങാട്ട് നിന്നും കാര്‍ കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് കബീര്‍. കബീറിനെതിരെ ഹൊസ്ദുര്‍ഗ്, ബേക്കല്‍, കാസര്‍കോട്, ഉപ്പള സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കാഞ്ഞങ്ങാട്ടെ കേസില്‍ കബീറിനെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസില്‍ കബീറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഹൊസ്ദുര്‍ഗില്‍ നിന്ന് അഡീഷണല്‍ എസ്.ഐ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗലാപുരത്തേക്ക് പോയിട്ടുണ്ട്.

evisionnews


Keywords: Manglore airport, Kasaragod, Anangoor, Kanhgand, Bekal, Uppala, Kabeer, Hosdurg police, Moideen Kutti 

Post a Comment

0 Comments

Top Post Ad

Below Post Ad