Type Here to Get Search Results !

Bottom Ad

20 പവന്‍ സ്വര്‍ണ്ണവുമായി മലേഷ്യക്കാരന്റെ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി

കാഞ്ഞങ്ങാട് (www.evisionnews.in): ഇരുപത് പവനുമായി മലേഷ്യക്കാരന്റെ ഭാര്യ കാമുകനൊപ്പം മുങ്ങി. ഇതു സംബന്ധിച്ച പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മലേഷ്യയില്‍ ജോലി ചെയ്യുന്ന മീനാപ്പീസ് കടപ്പുറത്തെ രാജീവന്റെ ഭാര്യ സുനില (35)യെയാണ് കാണാതായത്. കഴിഞ ഏതാനും നാളുകളായി സുനില ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്തെ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.

evisionnews

ഈ മാസം 26ന് രാവിലെ ഭര്‍തൃവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുനില സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയതത്രേ. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ ഭര്‍തൃമതി വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായി. ഇതേ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

ഒടുവിലാണ് കുശാല്‍ നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉണ്ണി എന്ന യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് സംശയമുയര്‍ന്നത്. ഉണ്ണിയുമായി സുനിലയ്ക്ക് നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നതായി പറയുന്നു.

സുനിലയെ കാണാതായതു മുതല്‍ ഉണ്ണിയും നാട്ടില്‍ നിന്ന് അപ്രത്യക്ഷമായാണ് ഇരുവരും ഒളിച്ചോടിയതാണെന്ന സംശയത്തിന് ബലമേകിയത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സുനില ഇരുപത് പവന്‍ സ്വര്‍ണവുമായാണ് പോയതെന്ന് സുമിത്ര ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സുനിലയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod-kanhangad-husband-wife-with-gold

Post a Comment

0 Comments

Top Post Ad

Below Post Ad