Type Here to Get Search Results !

Bottom Ad

സൗദി നയംമാറ്റിയേക്കുമെന്ന് സൂചന: എണ്ണവിലയില്‍ കുതിപ്പ്‌


സിംഗപ്പൂര്‍: (www.evisionnews.in)  സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ച വാര്‍ത്ത പുറത്തുവന്നയുടനെ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. എണ്ണ ഉത്പാദന നയത്തില്‍ മാറ്റംവരുത്തിയേക്കുമെന്ന സൂചനയെതുടര്‍ന്നാണ് വില കുതിച്ചത്. 
ആഗോള വിപണിയില്‍ ലഭ്യത വര്‍ധിച്ചപ്പോള്‍ വിലകുറയുന്നത് പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം കുറയ്ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും സൗദി അതിന് തയ്യാറായിരുന്നില്ല. രാജാവിന്റെ മരണത്തോടെ ഈ നിലപാട് മാറിയേക്കാമെന്ന അഭ്യൂഹമാണ് വിപണിയില്‍ ഓയില്‍ വില ഉയര്‍ത്തിയത്. 
യു.എസ് ബെഞ്ച് മാര്‍ക്ക് മാര്‍ച്ചിലെ ഡെലിവറി വിലയില്‍ 3.1 ശതമാനമാണ് ഉയര്‍ന്നത്. ഏഷ്യന്‍ വിപണിയിലും വിലക്കയറ്റം പ്രകടമായി. ബാരലിന് 1.58 ശതമാനം ഉയര്‍ന്ന് 47.04 ഡോളറിലെത്തി. 
മാസങ്ങളായി വില കുത്തനെ ഇടിയുന്നതിനിടെയാണ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ആശ്വാസമായി വിലയില്‍ വര്‍ധനവുണ്ടായത്.



Keywords: Oil price, Singappore, increase, Soudi king abdulla passed away

Tags

Post a Comment

0 Comments

Top Post Ad

Below Post Ad