Type Here to Get Search Results !

Bottom Ad

രാജ്യ തലസ്ഥാനത്ത് ഇനി അമേരിക്കന്‍ ഭരണം

ന്യൂദൽഹി:(www.evisionnews.in)അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഒരുക്കുന്ന സജ്ജീകരണങ്ങൾ ഭരണഘടനയെപ്പോലും മറികടക്കുന്ന തരത്തിലാണെന്ന് വിമർശനമുയരുന്നു.

evisionnews

നാളിതുവരെ കാണാത്ത തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങളും നടപടി ക്രമങ്ങളുമാണ് ദൽഹിയിൽ ഏർപ്പെടുത്തുന്നത്.റിപ്പബ്ലിക്ക് ദിനാഘോഷ വേദിയായ രാജ്പഥിനും അതുൾപ്പെടുന്ന 5 കിലോമീറ്റർ ചുറ്റളവിലും വ്യോമഗതാഗതം നിരോധിക്കണമെന്ന് അമേരിക്ക നിഅരന്തരം ആവശ്യമുയർത്തിയിരുന്നു.എന്നാൽ ആദ്യം ഇത് അംഗീകരിക്കാതിരുന്ന ഇന്ത്യ ഇപ്പോൾ അമേരിക്കൻ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ്.രാജ്പഥിന്റെ 5 കിലോമീറ്റർ ചുറ്റളവിലാണ് വ്യോമഗതാഗതം നിരോധിച്ചിരിക്കുന്നത്.റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി പങ്കെടുക്കുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ഇത് ബാധകമാക്കിയിട്ടില്ല.രാജ്പഥിന്റെ സമീപ പ്രദേശങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരെയും സെക്യൂരിറ്റിക്കാർ വെറുതെ വിടാൻ ഭാവമില്ല.അമേരിക്കാൻ ഏജൻസി ജോലിക്കാർക്കെല്ലാം പ്രത്യേക പാസുകൾ.പാസില്ലാത്ത ഒരാളേയും ജനുവരി 25,26 തീയതികളിൽ ഈ ഭാഗത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല.മുമ്പെങ്ങും കാണാത്ത വിധം യുദ്ധ സമാനമായ അന്തരീക്ഷവും സുരക്ഷയുമാണ് ഇന്ത്യ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യതിഥിയായ അമേരിക്കൻ പ്രസിഡണ്ടിനായി തയ്യാറാക്കിയിരിക്കുന്നത്.

റിപ്പബ്ലിക്ക് ദിനചടങ്ങിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥി ഇന്ത്യൻ രാഷ്ട്രപതിക്കൊപ്പം കാറിൽ രാജ്പഥിൽ എത്തുന്നതാണ് പരമ്പരഗതരീതി.ഇതിൽ നിന്നും വ്യത്യസ്തമായി സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അമേരിക്കൻ പ്രസിഡണ്ടിന് വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത ബീസ്റ്റ് എന്ന ലിമോസിൻ കാറിലാകും ഒബാമ എത്തുന്നത്.അമേരിക്കൻ സമ്മർദത്തിന് ഇവിടേയും ഇന്ത്യ വഴങ്ങുകയാണ്.ഒബാമക്ക്മുന്നിൽ ഇന്ത്യയെ മുട്ടുകുത്തിക്കുന്ന മോഡിയുടെ വിധേയത്വം സോഷ്യൽ മീഡിയകളിലും സജീവചർച്ചയാണ്.

keywords : india-delhi-obama-republicday-american-president


Tags

Post a Comment

0 Comments

Top Post Ad

Below Post Ad