ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കുള്ള വിരുന്ന് ഇടത് പാര്‍ട്ടികള്‍ ബഹിഷ്കരിക്കും. രാഷ്ട്രപതിഭവനില്‍ നല്കുന്ന അത്താഴ വിരുന്നാണ് ഇടത് പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ് നടപടി.
ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഇടത് പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. സന്ദര്‍ശനത്തില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന കരാറുകള്‍ അമേരിക്കന്‍ താല്പര്യം മാത്രം കണക്കിലെടുത്തുള്ളവയാണെന്ന് സിപിഐഎം ആരോപിച്ചു.
Keywords: national-barakobama-news-leftparty
Post a Comment
0 Comments