Type Here to Get Search Results !

Bottom Ad

ഇന്ത്യഅമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക്: പ്രതിരോധ സഹകരണ കരാര്‍ പുതുക്കി

ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യഅമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്കെന്ന് സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധ സഹകരണ കരാര്‍ പുതുക്കിയതായും പ്രസ്താവനയില്‍ ഇരുനേതാക്കളും അറിയിച്ചു. അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് ധാരണ. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് വേണ്ടി പിന്തുണക്കും.

ആണവ കരാര്‍ സംബന്ധിച്ച് രണ്ട് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായി ഒബാമ അറിയിച്ചു. ആണവ ബാധ്യതയ്ക്കായി ഇന്‍ഷുറന്‍സ് നിധിക്ക് ധാരണയായി. ആണവ ബാധ്യതകള്‍ സംബന്ധിച്ച ഭിന്നതകള്‍ പരിഹരിച്ചതായും ഒബാമ അറിയിച്ചു. പ്രതിരോധമേഖലയിലും സുരക്ഷാ മേഖലയിലുമുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി.

നമസ്‌തേ പറഞ്ഞ് തുടങ്ങിയ ഒബാമ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകുന്ന ആദ്യ യുഎസ് പ്രസിഡന്റെന്ന നിലയില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞു. ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കാനുള്ള മോദിയുടെ സമര്‍പ്പണം പ്രശംസനീയമാണെന്ന് ഒബാമ പുകഴ്ത്തി. ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയും അമേരിക്കയും നേടിയതെന്നും ഒബാമ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകം നേരിടുന്ന വെല്ലുവിളിയാണെന്നും ഇതിനെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഒബാമ വ്യക്തമാക്കി. ആണവകരാര്‍ ഇന്ത്യഅമേരിക്ക ബന്ധത്തില്‍ നിര്‍ണായക ഘടകമാണെന്ന് മോദി പറഞ്ഞു.


Keywords- obama-modi-karar








Tags

Post a Comment

0 Comments

Top Post Ad

Below Post Ad