ന്യൂഡല്‍ഹി: (www.evisionnews.in) അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമയുടെ മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും.ഡല്‍ഹിയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിസംബോധന ചെയ്ത ശേഷം സൗദി അറേബ്യയിലേക്കാണ് ഒബാമയുടെ മടക്കം. മോദിയും ഒബാമയും സംയുക്തമായി നടത്തിയ മന്‍ കി ബാത് റേഡിയോ പ്രഭാഷണം ഇന്ന് രാത്രി 8.30ന് ആകാശവാണി സംപ്രേഷം ചെയ്യും.
രാജ്യത്തിന്റെ 66ാം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായ ഒബാമയ്ക്ക് വര്‍ണാഭവും പ്രൗഢവുമായ സ്വീകരണമാണ് രാജ്യം നല്‍കിയത്. കനത്തസുരക്ഷാ വലയത്തിലാണ് ഇത്തവണ റിപ്പബഌക് ദിനാഘോഷങ്ങള്‍ നടന്നത്.
ഇന്നലെ രാവിലെ 10 മണിക്ക് ഔദ്യോഗികവാഹനമായ ബീസ്റ്റിലാണ് ഒബാമയും ഭാര്യയും റിപ്പബ്ലിക് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തി. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരചരമം പ്രാപിച്ച രാജ് പുത്താനെ റൈഫിള്‍സിലെ നായിക് നീരജ് കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ് വരദരാജനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അശോകചക്ര സമ്മാനിച്ചു. ഇരുവരുടെയും ഭാര്യമാരാണ് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര ഏറ്റുവാങ്ങിയത്.
രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമ വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് വിസ്മയത്തോടെയാണ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും നോക്കിക്കണ്ടത്. ചടങ്ങിന് സാക്ഷിയാകുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ഒബാമ.
Keywords: Obama, India, visit, complete, Narenra Modi
Post a Comment
0 Comments