Type Here to Get Search Results !

Bottom Ad

ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കമായി


ന്യൂഡല്‍ഹി: (www.evisionews.in)  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തി. പാലം വിമാനത്താവളത്തില്‍ ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ വലയത്തിലാണ് ഡല്‍ഹി. സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കനത്ത സുരക്ഷയാണ് ഡല്‍ഹിയിലും പരിസരത്തും ഒരുക്കിയത്.
രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികവരവേല്‍പ് നല്‍കും. 12.30ന് മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ സന്ദര്‍ശനം.
ഉച്ചക്ക് ഒരു മണിക്ക് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ ഒബാമ പങ്കെടുക്കും. ശേഷം ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. 2.15ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ സഹകരണ കരാറുകളില്‍ നയനന്ത്ര പ്രതിനിധി സംഘം ചര്‍ച്ച നടത്തും. പ്രതിനിധി തല ചര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മോദിയും ഒബാമയും സംയുക്ത പ്രസ്താവന നടത്തും. വൈകിട്ട് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതോടെ ഒബാമയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിനം പൂര്‍ത്തിയാകും.
നാളെ ഉച്ചവരെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചത് വലിയ ബഹുമതിയാണെന്ന് നേരത്തെ രാഷ്ട്രപതിക്കയച്ച സന്ദേശത്തില്‍ ഒബാമ പറഞ്ഞു. നാളെ ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍മാരുമായും ഒബാമ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

Keywords: Barak Obama, Narendra Modi, Mahathma Gandhi, New Delhi, Republic day
Tags

Post a Comment

0 Comments

Top Post Ad

Below Post Ad