ന്യൂഡല്‍ഹി: (www.evisionnews.in) അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി. ആഗ്ര സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഒബാമ മടങ്ങുന്ന 27 ാം തീയതിയാണ് താജ് മഹല്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഒബാമയുടെ സന്ദര്‍ശനാര്‍ത്ഥം രാപകലില്ലാതെ 600ഓളം തൊഴിലാളികള്‍ ചേര്‍ന്ന് സോപ്പുപയോഗിച്ച് പാത വൃത്തിയാക്കിയിരുന്നു.
ഞായറാഴ്ച രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ വിമാനം ഇറങ്ങുന്ന ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും ഊഷ്മള വരവേല്‍പ്പാണ് രാജ്യം നല്‍കുക. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ അമേരിക്കന്‍ പ്രസിഡന്റിനെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിക്കും.
Keywords: Road, soap, Barak Obama, Agra, visit, American president
Post a Comment
0 Comments