Type Here to Get Search Results !

Bottom Ad

സിനിമയ്ക്കായി ബിയര്‍ വാങ്ങി: നയന്‍ താരയ്‌ക്കെതിരെ ഹിന്ദു മക്കള്‍ കക്ഷി


ചെന്നൈ: (www.evisionnews.in)  ധനൂഷ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രം നാനും റൗഡി താന്‍ എന്ന പുതിയ തമിഴ് സിനിമ ചിത്രീകരണത്തിന് വേണ്ടി ബിവറേജില്‍ നിന്ന് ബിയര്‍ വാങ്ങിയ നയന്‍താരയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു മക്കള്‍ കക്ഷിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മദ്യനിരോധനത്തിനു വേണ്ടിയുള്ള സമരം നടക്കുന്ന സാഹചര്യത്തില്‍ നയന്‍താരയുടെ പ്രവര്‍ത്തനം സമരത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ നിലപാട്.നയന്‍താരയെ പോലുളള പ്രശ്‌സതയായ വ്യക്തിയുടെ പ്രവൃത്തി സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും സംഘടന ആരോപിക്കുന്നു.
ധനുഷിന്റെ നിര്‍മ്മാണകമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍. വിഗ്‌നേഷ് ശിവനാണ് സംവിധായകന്‍.ചിത്രത്തില്‍ നിന്ന് ഈ രംഗം ഒഴിവാക്കണമെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആവശ്യം. ഇല്ലെങ്കില്‍ ചിത്രത്തിന് എതിരെയും നയന്‍താരയ്്ക്ക് എതിരെയും സമരവുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.


Keywords: Nayan Thara, bear, Dhanoosh, Nanum Roudi than
Tags

Post a Comment

0 Comments

Top Post Ad

Below Post Ad