ന്യൂഡല്‍ഹി: (www.evisionnews.in)റിപ്പബ്ലിക്ദിന ചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്തെത്തി.
ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാത്ത ഹാമിദ് അന്‍സാരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഉപരാഷ്ട്രപതി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയും യൂണിഫോമിലുള്ളവരും മാത്രം പതാകയെ സല്യൂട്ട് ചെയ്താല്‍ മതിയെന്ന് വ്യക്തമാക്കി ഓഫീസ് പ്രസ്താവനയിറക്കി. സാധാരണ വേഷത്തിലുള്ള ഉപരാഷ്ട്രപതി പതാകയെ സല്യൂട്ട് ചെയ്യേണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം പ്രസിഡന്റ് സല്യൂട്ട് ചെയ്യുമ്പോള്‍ ഉപരാഷ്ട്രപതി അറ്റന്‍ഷനായി നില്‍ക്കുകയാണ് വേണ്ടതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പതാകയെ സല്യൂട്ട് ചെയ്യുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കുന്ന ഉപരാഷ്ട്രപതിയുടെ ചിത്രമായിരുന്നു വ്യാപകമായി പ്രചരിച്ചത്.
keywords : national-salute-hameed-ansari-social-media-offcie
keywords : national-salute-hameed-ansari-social-media-offcie
Post a Comment
0 Comments