Type Here to Get Search Results !

Bottom Ad

തെക്കന്‍ ജില്ലകളിലെ ഒരുവിഭാഗം നേതാക്കള്‍ ഐ.എന്‍.എല്‍ വിട്ടു

കൊല്ലം :(www.evisionnews.in)ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് തെക്കന്‍ ജില്ലകളിലെ ഒരുവിഭാഗം നേതാക്കള്‍ ചേര്‍ന്ന് കൊല്ലം ആസ്ഥാനമായി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാംസ്‌കാരിക സമിതി എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു.ഐ.എന്‍.എല്‍ കൊല്ലം ജില്ലാ പ്രസിഡണ്ട് ശൂരനാട് സൈനുദ്ധീന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്.

evisionnews

പി.ഡി.പ്പിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഐ.എന്‍.എല്‍ നേതൃരംഗത്ത്് പരിഗണന നല്‍കിയപ്പോള്‍ സേട്ട് സാഹിബിന്റെ കൂടേ നിന്ന് പ്രവര്‍ത്തിച്ച പല മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതായി ശൂരനാട് സൈനുദ്ധീന്‍ ഇ-വിഷനോട് പറഞ്ഞു. ഇടതു പക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന സാഹചര്യത്തില്‍ നാദാപുരത്ത് നടന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധം അറിയിക്കാന്‍ ഐ.എന്‍.എല്‍ നേതൃത്വത്തിന് കഴിഞ്ഞില്ല.പോഷക സംഘടനകളായ എന്‍.വൈ.എല്‍, എന്‍.എസ്.എല്‍,എന്‍.എല്‍.യു പോലുള്ള സംഘടനകള്‍ പൂര്‍ണ്ണമായും നിര്‍ജ്ജീവമായത് നിലവിലുളള ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കൊണ്ടാണ്.മുന്നണി പ്രവേശനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞ പോകുന്നതായും ആരോപണമുണ്ട്.

പുതിയ സാസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം സംസ്ഥാനതലത്തിലേക്ക്് വ്യാപിപ്പികുമെന്നും സൈനുദ്ധീന്‍ പറഞ്ഞു.

keywords : thrissure-inl-kollam-sulaimansit-thiruvanadhapuram



Tags

Post a Comment

0 Comments

Top Post Ad

Below Post Ad