Type Here to Get Search Results !

Bottom Ad

പുതിയ ഗ്രൂപ്പ് ചാറ്റുമായി ട്വിറ്റര്‍


സാന്‍ഫ്രാന്‍സിസ്‌കോ: (www.evisionnews.in) പുതിയ സവിശേഷതകളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍. പുതിയ ഗ്രൂപ്പ് ചാറ്റും വീഡിയോ ഫീച്ചേര്‍സുമാണ് ഉപഭോക്താക്കള്‍ക്കായി ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ ഗ്രൂപ്പ് ചാറ്റു വഴി ഉപഭോക്താക്കള്‍ക്ക് ഫോളോവേഴ്‌സില്‍ ആരുമായും ചാറ്റ് ചെയ്യാന്‍ സാധിക്കും. ഫോളോവേഴ്‌സില്‍ ഓരോരുത്തര്‍ക്കും നേരിട്ട് മെസേജ് ചെയ്യാന്‍ സാധിക്കും.
വീഡിയോകള്‍ വേഗത്തില്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കി ട്വിറ്റര്‍ സ്മാര്‍ട്‌ഫോണ്‍ അപ്ലിക്കേഷന്‍ മോഡിഫൈ ചെയ്തിട്ടുണ്ട്. പുതിയ ഫീച്ചറിലൂടെ മുപ്പത് സെക്കന്റിനുള്ളില്‍ വീഡിയോ ഷെയര്‍ ചെയ്യാന്‍ സാധിക്കും.


Keywords: New facility of group chating in twitter, followers, video edit and share, smart phone, modify 

Post a Comment

0 Comments

Top Post Ad

Below Post Ad