Type Here to Get Search Results !

Bottom Ad

അയല്‍വീട്ടില്‍നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റുമരിച്ചു

ആലക്കോട്: (www.evisionnews.in)  അയല്‍വാസിയുടെ വീട്ടുവളപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു.
ആലക്കോട് തിമിരിക്കടുത്ത ചെക്കിച്ചേരി വയലിലെ കളപ്പുഴക്കാട്ട് രാജന്റെയും ശശികലയുടെയും മകന്‍ ശരത്കുമാര്‍ (27)ആണ് മരിച്ചത്. കോടോപ്പള്ളിയിലെ നന്ദനം റബ്ബര്‍ നഴ്‌സറി ഉടമയാണ് രാജന്‍. അയല്‍വാസി പുത്തന്‍പുരയില്‍ ജോസഫ് എന്ന ജോസിനെതിരെ പോലീസ് കേസെടുത്തു. ജോസിന്‍റെ വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന് കൂടുതല്‍ വെള്ളമെടുത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം. പരിക്കേറ്റ ശരത്തിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോസിനെ അറസ്റ്റുചെയ്യാനായിട്ടില്ല. ശരത്തിന്റെ സഹോദരി ശാരി.


Keywords: Neighbour, water, young, killed, alakkod, Sharath Kumar, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad