Type Here to Get Search Results !

Bottom Ad

കായിക മാമാങ്കത്തിന് കൈരളി ഒരുങ്ങി: ദേശീയ ഗെയിംസിന് ഇന്ന് തിരി തെളിയും

തിരുവനന്തപുരം: (www.evisionnews.in)   വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിട. ഇനി കളി നടക്കട്ടെ. പുതിയ വേഗവും ഉയരവും തേടിയുള്ള കുതിപ്പുകള്‍ക്കും താരോദയങ്ങള്‍ക്കുമായി നമുക്ക് കാത്തിരിക്കാം. ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് അനന്തപുരിയില്‍ പുതുതായി പണികഴിപ്പിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 35-ാം ദേശീയ ഗെയിംസിന് തിരിതെളിയും. 
മത്സരങ്ങളുടെയും കായികതാരങ്ങളുടെയും എണ്ണംകൊണ്ട് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഗെയിംസിനാണ് ഇക്കുറി കേരളം വേദിയാകുന്നത്. മേളയില്‍ 33 കായികയിനങ്ങളിലായി 414 സ്വര്‍ണമടക്കം 1369 മെഡലുകള്‍ സമ്മാനിക്കപ്പെടും. 30 സംസ്ഥാനങ്ങളില്‍നിന്നും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സൈനികരുടെ സംഘമായ സര്‍വീസസില്‍നിന്നുമായി ഒഫീഷ്യലുകളും കായികതാരങ്ങളുമടക്കം പതിനായിരത്തിലേറെപ്പേര്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിക്കഴിഞ്ഞു.
ഗെയിംസിന്റെ പ്രധാന വേദിയായ തിരുവനന്തപുരത്ത് 15 ഇനങ്ങളില്‍ മത്സരം നടക്കുന്നു. ആറ് ഇനങ്ങള്‍ക്ക് വേദിയാവുന്ന കൊച്ചിയാണ് രണ്ടാംസ്ഥാനത്ത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും വേദിയൊരുക്കിയിട്ടുണ്ട്. എല്ലായിനങ്ങളിലും മത്സരിക്കുന്ന ഒരേയൊരു ടീം കേരളമാണ്. 
744 കായികതാരങ്ങളെ അണിനിരത്തുന്ന ആതിഥേയര്‍ ഗെയിംസിലെ ചാമ്പ്യന്‍പട്ടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. പക്ഷേ, അതത്ര എളുപ്പമാവില്ല. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, റണ്ണറപ്പുകളായ മണിപ്പുര്‍, മഹാരാഷ്ട്ര, ഹരിയാണ തുടങ്ങിയ ടീമുകളില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.
ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കുന്ന ചടങ്ങില്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒളിമ്പ്യന്മാരായ പി.ടി.ഉഷയ്ക്കും അഞ്ജു ബി. ജോര്‍ജിനും ദീപശിഖ കൈമാറും. മൂവരും ചേര്‍ന്ന് ദീപം തെളിക്കും. 
ചെണ്ടവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 പേര്‍ അണിനിരക്കുന്ന മേളവും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഗീത, ദൃശ്യ വിരുന്നും അരങ്ങേറും. 
ഗെയിംസിന്റെ സുരക്ഷയ്ക്കായി കര, നാവിക, വ്യോമസേനകളുടെ വന്‍ സന്നാഹമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
1987-ലാണ് കേരളത്തില്‍ ആദ്യമായി ദേശീയ ഗെയിംസ് നടന്നത്. ഇന്നത്തെപ്പോലെതന്നെ ഒരു നഗരത്തില്‍ ഒതുങ്ങാതെ വിവിധ ജില്ലകളിലായാണ് അന്നും ഗെയിംസ് അരങ്ങേറിയത്. അന്ന് 28 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും നേടി കേരളംതന്നെ ഓവറോള്‍ ചാമ്പ്യന്മാരായി. അതിനുശേഷം കേരളത്തിന്റെ പ്രകടനനിലവാരം പടിപടിയായി പിറകോട്ട് വരികയായിരുന്നു. 2011-ലെ 34-ാം ദേശീയ ഗെയിംസില്‍ 30 സ്വര്‍ണമടക്കം 87 മെഡലുകള്‍ നേടിയ കേരളം ഏഴാം സ്ഥാനത്തായിരുന്നു.

evisionnews


Keywords: National Games, Thriuvananthapuram, Central Minister, Vengada Naidu, Umman Chandi, Sachin Tendulkar, PT Usha, Anju Babi John
Tags

Post a Comment

0 Comments

Top Post Ad

Below Post Ad