Type Here to Get Search Results !

Bottom Ad

നാദാപുരത്ത് അക്രമം: ഒരു സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

നാദാപുരം: (www.evisionnews.in)  നാദാപുരത്ത് അക്രമത്തില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. സിബിന്‍ (19) ആണ് മരിച്ചത്. അഞ്ചു പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. നെഞ്ചില്‍ കുത്തേറ്റ സിബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് സ്റ്റോപ്പിലിരിക്കുമ്പോളായിരുന്നു ആക്രമണമെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ മൊഴി നല്‍കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് വാക്കുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പൊലീസ് കേസെടുത്തു. അക്രമസംഭവങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുന്നതിനുളള മുന്‍കരുതലുകളാണ് പൊലീസ് സ്വീകരിക്കുന്നത്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വിവരങ്ങള്‍ പുറത്തുപറയൂ എന്ന് പൊലീസ് വ്യക്തമാക്കി.
 സംഭവത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ സിപിഐ(എം) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

evisionnews


Keywords: Nadapuram, attack, CPIM member, killed, five in custody


Tags

Post a Comment

0 Comments

Top Post Ad

Below Post Ad