Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റുകളെ ബുധനാഴ്ച കാഞ്ഞങ്ങാട് കൊണ്ടുവരും

കാഞ്ഞങ്ങാട്:(www.evisionnews.in)നീലേശ്വരത്തും കാഞ്ഞങ്ങാട്ടും ഭരണകൂടത്തിനെതിരെ സായുധ കലാപാഹ്വാനം നടത്തി പോസ്റ്ററുകൾ പതിച്ച കേസിൽ പ്രതികളായ മാവോയിസ്റ്റുകളെ ബുധനാഴ്ച വിയ്യൂർ ജയിലിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.

evisionnews

പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണക്കേസിൽ റിമാന്റിൽ കഴിയുന്ന തൃക്കരിപ്പൂരിലെ അരുൺബാലൻ,തിമിരിയിലെ ശ്രികാന്ത് എന്നിവരെയാണ് പ്രൊഡക്ഷൻ വാറണ്ട് പ്രകാരം പോലീസ് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുന്നത്.അരുണിനെയും ശ്രികാന്തിനെയും മാവോയിസ്റ്റ് പോസ്റ്ററുകൾ പതിച്ച കേസിൽ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി.ഐ യു.പ്രേമൻ കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതേ തൂടർന്നാണ് രണ്ടു പേരെയും ഹാജരാക്കാൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

keywords : kasaragod-mavoist-wednesday-kanhangad-

Post a Comment

0 Comments

Top Post Ad

Below Post Ad