Type Here to Get Search Results !

Bottom Ad

ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരം അരുവിക്കരയ്ക്ക് സമീപം തറട്ടയില്‍ ഗുണ്ടാനേതാവ് പുരന്ദരന്‍ ബിജു എന്ന ഭുവനചന്ദ്രനെ( 35) വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുവളപ്പിലെ പുരയിടത്തിലാണ് മാരകമായി വെട്ടേറ്റ് ഭുവനചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റനിലയില്‍ കണ്ടെത്തിയ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബിജുവിനെ ആക്രമിക്കാനായി കാത്തിരുന്ന ഗുണ്ടാസംഘങ്ങള്‍ ബിജുവും കൂട്ടരും ഏണിക്കരയിലെ പണിതീരാത്ത വീട്ടിലുണ്ടെന്നറിഞ്ഞാണ് മാരകായധങ്ങളുമായെത്തി അക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മാരകമായി പരിക്കേറ്റ ഭുവനചന്ദ്രന്‍ മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, അരുവിക്കര, ആര്യാട്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഭുവചന്ദ്രന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

evisionnews


Keywords; kerala-trivandram-killed-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad