Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനത്തിന് നാളെ തുടക്കമാകും

കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനത്തിന് പരവനടുക്കം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പരിസരത്ത് അരിയില്‍ ഷുക്കൂര്‍ നഗറില്‍ ശനിയാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉയര്‍ത്തും. 9.30ന് രജിസ്‌ട്രേഷന്‍, 10 മണിക്ക് പ്രതിനിധി സമ്മേളനം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് പഞ്ചായത്ത് ട്രഷറര്‍ സുല്‍ത്താന്‍ ഒരവങ്കര അധ്യക്ഷത വഹിക്കും. സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുല്ല ഒരവങ്കര സ്വാഗതം പറയും. മുസ്ലീം യൂത്ത് ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തും. മുസ്ലീം ലീഗ് പോഷക സംഘടനാ ജില്ലാ-മണ്ഡലം-പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും. 

ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ''വിദ്യാര്‍ത്ഥി, സമൂഹം രാഷ്ട്രീയം'' എന്ന സെഷന്‍ മുസ്ലീം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍ പരവനടുക്കം അധ്യക്ഷത വഹിക്കും. കൊര്‍ദോവ കോളേജ് ഡയരക്ടര്‍ എം.എ. നജീബ് വിഷയം അവതരിപ്പിക്കും. എം.എസ്.എഫ് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സര്‍ഫീസ് ദേളി സ്വാഗതം പറയും. ഷെബീര്‍ ചെമ്പരിക്ക, നൗഷാദ് കോളിയടുക്കം പ്രസീഡിയം നിയന്ത്രിക്കും. 


ഫെബ്രുവരി 1ന് 3 മണിക്ക് വിദ്യാര്‍ത്ഥി റാലി, ദേളി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. നാലു മണിക്ക് കോളിയടുക്കം അരിയില്‍ ഷുക്കൂര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷത വഹിക്കും. മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണവും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രമേയ പ്രഭാഷണവും നടത്തും. അന്‍സാരി തില്ലങ്കേരി പ്രസംഗിക്കും. ുസ്ലീം ലീഗ് പോഷകസംഘടനാ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുംതസീര്‍ തങ്ങള്‍ സ്വാഗതവും എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിപ്പുറം നന്ദിയും പറയും. 

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ടി. നിയാസ്, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര, ജനറല്‍ കണ്‍വീനര്‍ മുംതസീര്‍ തങ്ങള്‍, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് നവാസ് ചെമ്പരിക്ക, സ്വാഗതസംഘം ട്രഷറര്‍ നശാത്ത് പരവനടുക്കം എന്നിവര്‍ സംബന്ധിച്ചു.

evisionnews


Keywords: Kasaragod-tomorrow-start-msf-chemnad-conference




Post a Comment

0 Comments

Top Post Ad

Below Post Ad