Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനം ശനിയാഴ്ച പതാക ദിനം നാളെ

കോളിയടുക്കം: (www.evisoinnews.in)വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി ജനുവരി 31, ഫെബ്രുവരി 1 (ശനി, ഞായര്‍) തീയ്യതികളിലായി കോളിയടുക്കം, പരവനടുക്കം അരിയില്‍ ഷുക്കൂര്‍ നഗറില്‍ നടക്കുന്ന എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


evisionnews
 വിവിധ ശാഖകളില്‍ കൂട്ടയോട്ടം, ക്രിക്കറ്റ് ടൂര്‍ണമെന്റ്, നവാഗത സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സമ്മേളന പ്രചരണാര്‍ത്ഥം നാളെഎല്ലാ ശാഖകളിലും പതാക ദിനമായി ആചരിക്കും.പ്രതിനിധി സമ്മേളനത്തോടുകൂടി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ആരംഭിക്കും. സമ്മേളനം സംബന്ധിച്ചു പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന പഞ്ചായത്ത് എം.എസ്.എഫ് പ്രവര്‍ത്തകസമിതിയോഗം മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കളനാട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ്, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര, ജില്ലാ വൈസ് പ്രസിഡന്റ് മുംതസീര്‍ തങ്ങള്‍, കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ കോളിയടുക്കം മൊയ്തീന്‍ കോളിയടുക്കം, സുല്‍ത്താന്‍ ഒരവങ്കര, ഫൈസല്‍ പള്ളിപ്പുറം, ആഷിഖ് കീഴൂര്‍, ഹസ്സന്‍ കീഴൂര്‍, ഹനീഫ് മേല്‍പ്പറമ്പ്, ഇസ്ഹാഖ് മേല്‍പ്പറമ്പ്, ആഷിഖ് മേല്‍പ്പറമ്പ്, സുഹൈല്‍ കളനാട്, ജാഫര്‍ കോളിയടുക്കം, അറഫാത്ത് കോളിയടുക്കം, അഫീസ് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 
keywords : msf-chemmanad-panjayath-conference-flag0day

Post a Comment

0 Comments

Top Post Ad

Below Post Ad