Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം; ആവേശം പകര്‍ന്ന് കൂട്ടയോട്ടം

ചെമ്മനാട്:(www.evisionnews.in) വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളില്‍ പരവനടുക്കം, കോളിയടുക്കം, അരിയില്‍ ഷുക്കൂര്‍ നഗറില്‍ നടക്കുന്ന എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, റാലി എന്നിവയുടെ പ്രചരണാര്‍ത്ഥം ചട്ടഞ്ചാല്‍ ശാഖാ എം.എസ്.എഫ് കൂട്ടയോട്ടം സംഘടിപ്പിച്ചു. നോര്‍ത്ത് ചട്ടഞ്ചാലില്‍ ആരംഭിച്ച് ചട്ടഞ്ചാല്‍ ടൗണില്‍ സമാപിച്ചു. കൂട്ടയോട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബൂബക്കര്‍ കണ്ടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 


evisionnews

എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര, സംസ്ഥാന കൗണ്‍സില്‍ അംഗം, ടി.ഡി. ഹസ്സന്‍ ബസ്ഹരി, എം.എസ്.എഫ് ശാഖാ പ്രസിഡന്റ് സഫ്‌വാന്‍ മങ്ങാടന്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ചട്ടഞ്ചാല്‍, തമീം ചട്ടഞ്ചാല്‍, ഷഫീഖ് പുത്തരിയടുക്കം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇംത്യാസ് ബാഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബു മാഹിനാബാദ്, ഉബൈദ് ചട്ടഞ്ചാല്‍, നിയാസ് പുത്തരിയടുക്കം, സാദിഖ് ആലംപാടി, സിദ്ദീഖ് മങ്ങാടന്‍, സാജിദ്, സഫ്‌വാന്‍ എന്നിവര്‍ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

വിവിധ ശാഖകളില്‍ വിദ്യാര്‍ത്ഥി സദസ്സുകള്‍ സംഘടിപ്പിച്ചു. ദേളി ശാഖയില്‍ ജൗഹര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറി ഷെരീഫ് തായ്‌ത്തൊടി ഉദ്ഘാടനം ചെയ്തു. സര്‍ഫീസ് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര പ്രമേയപ്രഭാഷണം നടത്തി. കെ.ടി.നിയാസ്, തസ്‌ലിം ദേളി, അന്‍വര്‍ ദേളി, ബുര്‍ഹാന്‍, മുംതസീര്‍ തങ്ങള്‍, നൗഷാദ്, സുല്‍ത്താന്‍ ഒരവങ്കര എന്നിവര്‍ പ്രസംഗിച്ചു. 

കീഴൂര്‍ ശാഖയില്‍ ആഷിഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി.നിയാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹഫീസ് സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കോളിയടുക്കം, ഖാസിം, ഫൈസല്‍ പള്ളിപ്പുറം, നവാസ് ചെമ്പരിക്ക, സുല്‍ത്താന്‍ ഒരവങ്കര, സനാഫ്, നദീര്‍, അബ്ദുല്ല ഒരവങ്കര പ്രസംഗിച്ചു.

പരവനടുക്കം ശാഖയില്‍ കെ.എം.സി.സി നേതാവ് ഖാദര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ എം.എസ്.എഫ് പ്രസിഡന്റ് മുബഷിര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിലാലിബ്‌നു അഷ്‌റഫ് സ്വാഗതം പറഞ്ഞു. ബദറുല്‍ മുനീര്‍, റൗഫ് ബാവിക്കര, മുംതസീര്‍ തങ്ങള്‍, മുസ്തഫ മച്ചിനടുക്കം, ഷെരീഫ് ലേസ്യത്ത്, നഷാത്ത് പരവനടുക്കം, അബ്ദുല്‍ നജാത്ത് പ്രസംഗിച്ചു.

keywords : kasaragod-chemnad-msf-conference-gang-run

Post a Comment

0 Comments

Top Post Ad

Below Post Ad