Type Here to Get Search Results !

Bottom Ad

വീട്ടില്‍ പണമെണ്ണുന്ന യന്ത്രമില്ല: ലഭിക്കുന്ന മണി ഓര്‍ഡറുകള്‍ കാരുണ്യ ഫണ്ടിന് കൈമാറും

തിരുവനന്തപുരം: (www.evisionnews.in)  തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മാണിയുടെ മറുപടി. വീട്ടില്‍ പണമെണ്ണുന്ന യന്ത്രമില്ല. പ്രതിഷേധമെന്ന നിലയില്‍ തനിക്ക് അയക്കുന്ന മണി ഓര്‍ഡറുകള്‍ കാരുണ്യ ഫണ്ടിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ നോട്ടെണ്ണുന്ന മെഷിന്‍ ഉണ്ടെന്നു വരെ തനിക്കെതിരെ പ്രചരണം വന്നു. എന്റെ വീട് എപ്പോഴും തുറന്നു കിടക്കുന്നതാണ്. ആര്‍ക്കും കയറി നോക്കാം. മാധ്യമങ്ങള്‍ ഇത്തരം ദുരാരോപണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും മാണി പറഞ്ഞു. ബാറുകള്‍ തുറക്കാനുള്ള തീരുമാനം എക്‌സൈസ് വകുപ്പിന്റേതാണ്. നിയമവകുപ്പിന് ഇതില്‍ പങ്കില്ല. ബ്ലാക്‌മെയില്‍ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷം കനത്ത വില നല്‍കേണ്ടി വരും. പണം കൊടുത്താന്‍ ആടിനെ പട്ടിയാക്കുന്ന കാലമാണിത്, ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്നും മാണി പറഞ്ഞു.
ബാര്‍ ഉടമകളുടെതായി പുറത്തു വന്ന സംഭാഷണങ്ങള്‍ വ്യാജമെന്ന് കെഎം മാണി പറഞ്ഞു. കോഴ ആരോപണത്തില്‍ മാധ്യങ്ങള്‍ എടുത്ത നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. പിസി ജോര്‍ജിന്റേത് തനത് സംഭാഷണ രീതിയാണെന്നും അദ്ദേഹം പറയുന്നത് കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വരേണ്ട സമയത്ത് വരേണ്ട സ്ഥാനത്ത് വരുമെന്നും തനിക്ക് മക്കള്‍ രാഷ്ട്രീയമില്ലെന്നും ജോസ് കെ മാണിയേക്കാള്‍ ദീര്‍ഘ വീക്ഷണവും പ്രായവും ഉളളവര്‍ തന്റെ പാര്‍ട്ടിയിലുളളപ്പോള്‍ തനിക്ക് പിന്‍ഗാമിയായി ജോസ് കെ മാണിയെ നിര്‍ദ്ദേശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ തേജോവധമാണ് നടക്കുന്നത്. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ ശബ്ദരേഖ വ്യാജമാണ്.ബജറ്റ് അവതരിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം പേടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

evisionnews


Keywords: Money order, K.M Mani, beg, karunya fund, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad