ന്യൂയോര്‍ക്ക്: (www.evisionnews.in) ഫോൺ വാങ്ങി കുറച്ചുകഴിയുമ്പോഴേക്കും നിങ്ങൾക്കു തോന്നാറുണ്ടോ? ക്യാമറ കുറച്ചു നന്നായിരുന്നെങ്കിൽ, ബാറ്ററി ലൈഫ് കൂട്ടാനായിരുന്നെങ്കിൽ.. ഇതിനെല്ലാം പരിഹാരവുമായി ഗൂഗിളിന്റെ പുതിയ ഫോൺ വരുന്നു. സ്‌പൈറൽ 2 എന്ന മോഡുലാർ ആശയത്തിലുള്ള ഫോണുമായാണ് ഗൂഗിളിന്റെ വരവ്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് എങ്ങനെ വേണമെങ്കിലും മാറ്റാവുന്ന ബജറ്റ് സ്മാർട്ട് ഫോണാണ് ഗൂഗിളിന്റെ ലക്ഷ്യം. സ്‌പൈറൽ ഫോണിന്റെ സ്‌ക്രീനും കാമറയും സ്പീക്കറുമൊക്കെ നമുക്ക് ആവശ്യമുള്ളപ്പോൾ കൂട്ടിയോജിപ്പിക്കാം. പ്രോജക്ട് എറാ ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് സ്‌പൈറൽ 2 എന്ന ഫോണിന്റെ പ്രോട്ടോ ടൈപ്പ് ഗൂഗിൾ അവതരിപ്പിച്ചത്.
ഈ സ്ലിം ഹാൻഡ് സെറ്റിന്റെ മുൻഭാഗത്ത് വലിയ ഡിസ്പ്ലെയും ലൈറ്റ്, പ്രോക്സിമിറ്റി സെൻസറും ഉൾപ്പെടുന്ന റിസീവർ മൊഡ്യൂളുമാണുള്ളത്. ഫോണിന്റെ പിൻഭാഗത്ത് എട്ട് ചതുര മൊഡ്യൂളുകളുണ്ട്. ഇതിൽ ക്യാമറ, യുഎസ്ബി ചാർജർ, വൈഫൈ, ബ്ലുടൂത്ത‍്, റേഡിയോ, പ്രോസസർ എന്നിവ ഉൾപ്പെടുന്നു. ആവശ്യത്തിനനുസരിച്ച് ഈ ഘടകങ്ങൾ മാറ്റിവയ്ക്കാവുന്നതാണ്.
ഈ ഫോണിന്റെ അടുത്ത പതിപ്പ് ജൂണിലെത്തിക്കാനാവുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.
Keywords: Modular phone, google, eight piece
Post a Comment
0 Comments