Type Here to Get Search Results !

Bottom Ad

നികുതി വെട്ടിച്ച് കടത്തിയ 12ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ ഉപകരണങ്ങള്‍ പിടികൂടി

കാസര്‍കോട് (www.evisionnews.in); നികുതി വെട്ടിച്ച് കടത്തിയ 12ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപകരണങ്ങള്‍ വീട്ടില്‍ ഒളിച്ചുവെച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുജീബിന്റെ വാടക വീട്ടില്‍ നിന്നാണ് വിദേശ നിര്‍മിത ഉപകരണങ്ങള്‍ കണ്ടെടുത്തത്.

ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ്, കാസര്‍കോട് എസ്‌ഐ രാജേഷ്, കൊമേഴ്ഷ്യല്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ അശോക് കുമാര്‍, ബിഡി ഷാജഹാന്‍, ബി അര്‍ഷാദ്, വിവി പ്രദീപ് കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. 

പരിശോധനയില്‍ ഹെഡ് സെറ്റുകള്‍, ബ്ലൂടൂത്ത് ഡിവൈസസ്, കേബിളുകള്‍, ബാറ്ററിസെറ്റ്, യുഎസ്ബി ചാര്‍ജറുകള്‍, മൈക്രോ എസിഡി പ്ലയര്‍ അടങ്ങിയ രണ്ടായിരത്തിലധികം മൊബൈല്‍ അനുബന്ധ സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്. മംഗലാപുരം വിമാനത്താവളം വഴിയാണ് സാധനങ്ങള്‍ കടത്തിയതെന്നും ഹോള്‍സെയില്‍ കടത്തുകാരാണ് ഇതിനു പിന്നിലെന്നും പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്താലെ കടത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

evisionnews


Keywords: Kasaragod-manglore-mobile-instruments-raid-police

Post a Comment

0 Comments

Top Post Ad

Below Post Ad