ബാള്‍മര്‍: (www.evisionnews.in) ജോധ്പൂര്‍ വ്യോമസേന താവളത്തില്‍ നിന്നുളള പതിവ് പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്ന് വീണു. വിമാനത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് റോഡിലുടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പൈലറ്റ് പാരഷൂട്ടില്‍ രക്ഷപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ വക്താവ് അറിയിച്ചു.
ലൂണ്‍സിംഗ് (26) എന്ന ഗ്രാമീണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ബൈക്ക് പൂര്‍ണമായും തകരുകയായിരുന്നു. പൈലറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് .
Keywords: Balmar, Jodhpur, aerotical flight, bike, injury, pilot
Post a Comment
0 Comments