ചട്ടഞ്ചാല്‍ (www.evisionnews.in): മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ കാമ്പസ് വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം കൃഷിയിറക്കി ശ്രദ്ധേയരാകുന്നു. പഠനം കഴിഞ്ഞുള്ള വിശ്രമ വേളകളും ഒഴിവു ദിവസങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷിയില്‍ വ്യാപൃതരാവുന്നത്.
കപ്പ, മധുരക്കിഴങ്ങ്, കാബേജ്, വെണ്ടക്ക, പടവലം, വിവധയിനം വാഴകള്‍, കൈപ്പക്ക, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് ഈ കുരുന്നുകളുടെ തോട്ടത്തില്‍ വിളഞ്ഞത്.
അധ്യാപകരുടെ പൂര്‍ണ പിന്തുണയോടെയും കൃഷിവകുപ്പിന്റെ സഹകരണത്തോടെയുമാണ് ഈ വിദ്യാര്‍ത്ഥി കൃഷിക്കൂട്ടം മണ്ണില്‍ പൊന്ന് വിളയിച്ചത്. വീടുകളില്‍ നിന്ന് വിവിധതരം വിത്തുകള്‍ ശേഖരിച്ച് കൃഷി കൂടുതല്‍ വികസിപ്പിച്ചെടുക്കാനാണ് വിദ്യാര്‍ത്ഥി കര്‍ഷകര്‍ കോപ്പുകൂട്ടുന്നത്. ഇതിനോടകം തന്നെ അയല്‍വാസികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റാനും ഈ കുട്ടിക്കര്‍ഷകര്‍ക്കായി. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും നശിപ്പിക്കുന്ന കീടനാശിനികള്‍ തൊടാതെ ജൈവവളം ഉപയോഗിച്ചുള്ള സമ്പൂര്‍ണ ജൈവകൃഷിയുടെ സാക്ഷാല്‍ക്കാരത്തിനും പ്രചരണത്തിനുമാണ് ഈ കൂട്ടായ്മ പ്രാമുഖ്യം നല്‍കുന്നത്.
Keywords: Kasaragod-mic-vegetable-agriculture
Post a Comment
0 Comments