Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ സോക്കര്‍ ലീഗും ഗ്ലോബല്‍ മീറ്റും 30ന് ദുബായില്‍ ; മൂസ ശരീഫിനെ ആദരിക്കും

ദുബൈ: (www.evisionnews.in)   ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മൊഗ്രാലിലെ പ്രവാസി കൂട്ടത്തിന് വേണ്ടി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മൊഗ്രാല്‍ സൂപ്പര്‍ ലീഗ് ജനുവരി 30ന് ദുബൈ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍. 

evisionnews

സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വസിക്കുന് ക്ലബില്‍ അംഗമായ 65 പ്രമുഖ കളിക്കാരെ പ്രത്യേകം തെരെഞ്ഞെടുത്ത് ഇവരില്‍ നിന്ന് ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കിയാണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. സിറ്റിസണ്‍, മാക്‌സര്‍, മൊഗ്രാല്‍ ഹീറോസ്, ഐലണ്ട് എഫ് സി, സ്മാര്‍ട്ട് സോണ്‍ ഗല്ലി ഇന്ത്യന്‍സ്, ലൂത്ത മോഗ്രലിയന്‍, ജെആര്‍ടി എന്നീ ടീമുകളാണ് എം എസ് എല്ലില്‍ മത്സരിക്കുന്നത്. 
മത്സര പരിപാടിയോടൊപ്പം മൊഗ്രാലിയന്‍ ഗ്ലോബല്‍ മീറ്റും നടത്തും. ആറു തവണ ദേശീയ ചാമ്പ്യനായ മൊഗ്രാല്‍ സ്വദേശി മൂസ ശരീഫിനു സ്വീകരണം നല്‍കും.
നാങ്കി മുഹമ്മദ് അലി, സെഡ് എ മൊഗ്രാല്‍, കെ.എ അബ്ദുല്‍ റഹ്മാന്‍, എം പി ഹംസ, സൈഫുദ്ദീന്‍, എം.എസ് സലിം, ഡോ ഇസ്മാഈല്‍, എകെ ശംസുദ്ദീന്‍, ജിജി സിദ്ദീഖ്, റഫീഖ് എം.എം തുടങ്ങിയവരാണ് പരിപാടി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.



Keywords: Gulf, cricket, Mogral Socker league, Global meet, Moosa Shareef

Post a Comment

0 Comments

Top Post Ad

Below Post Ad