കാഞ്ഞങ്ങാട്:(www.evisionnews.in)മടിക്കൈ അമ്പലത്തുകരയിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ എ.ബി.വി.പി ജില്ല സെക്രട്ടറി അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എ.ബി.വി.പി ജില്ലാ സെക്രട്ടറിയായ പുല്ലൂർ കേളോത്തെ വി.വൈശാഖ് (20), ബി.ജെ.പി പ്രവർത്തകനായ , മടിക്കൈ എച്ചിക്കാനത്തെ പി.കുമാരൻ (35) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. 2015 ജനുവരി 19ന് രാവിലെ 10:30ന് അമ്പലത്തുകരയിൽ എസ്.എഫ്.ഐ നിലേശ്വരം ഏരിയ സെക്രട്ടറി ശ്യാം ചന്ദ്രൻ, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഏച്ചിക്കാനം തലക്കാനത്തെ പി.വി.സുരേഷ് കുമാർ എന്നിവർ അടക്കമുള്ളവരെ ആക്രമിച്ച കേസിലെ നാലും അഞ്ചും പ്രതികളാണ് കുമാരനും വൈശാഖും.
keywords : madikai-abvp-secretary-two-arrest
Post a Comment
0 Comments