Type Here to Get Search Results !

Bottom Ad

നരേന്ദ്രമോഡി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്നു: വികെ.അബ്ദുല്‍ ഖാദര്‍ മൗലവി

കാസര്‍കോട്: (www.evisonnews.in)രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന നിലപാടുകളാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മതേതര കക്ഷികള്‍ യോജിച്ചാല്‍ മാത്രമേ ഇത്തരം നിലപാടുകളെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി പറഞ്ഞു. നരേന്ദ്ര മോഡിയുടെ ആറുമാസത്തെ ദുര്‍ഭരണം മതേതര വിരുദ്ധമാണ്. മതന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പല നയങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. ബി.ജെ.പി.അധികാരത്തില്‍വന്നാല്‍ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരുന്നത് മതന്യൂനപക്ഷങ്ങളാണെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുസ്‌ലിംലീഗ് ജനങ്ങളോട് പറഞ്ഞിരുന്നു. മതേതര ചേരികള്‍ യോജിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം ചെവികൊള്ളാത്തതുകൊണ്ടാണ് ബി.ജെ.പി. അധികാരത്തില്‍വന്നതെന്ന് മൗലവി പറഞ്ഞു. 


evisionnews

വര്‍ഗ്ഗീയതക്കെതിരെ മതേതര കേരളം എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവകേരള യാത്രയുടെ ഭാഗമായുള്ള ജില്ലാ കണ്‍വെന്‍ഷന്‍ കാസര്‍കോട് വ്യാപാര ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി പ്രമേയ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി.എ.അസീസ്, സെക്രട്ടറി കെ.ടി. അബ്ദുല്‍ റഹ്മാന്‍, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, സി.ഇ.ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദലി മലപ്പുറം, എസ്.ടി.യു.ജില്ലാപ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എ.എ.അബ്ദുല്‍ റഹ്മാന്‍, കാപ്പില്‍ കെ.ബി.എം.ഷെരീഫ്, സി.എല്‍. റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, പി.വി മുഹമ്മദ് അസ്‌ലം, യൂസുഫ് ഉളുവാര്‍, അഷ്‌റഫ് എടനീര്‍, മമ്മു ചാല, ടി.എസ്.നജീബ്, ഹാഷിം ബംബ്രാണി, ഹമീദ് ബെദിര, എ.കെ.ആരിഫ്, ടി.ഡി. കബീര്‍, പി.ഹക്കീം, ടി.വി. റിയാസ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, നൗഷാദ് മീലാദ്, എം.എച്ച്.മുഹമ്മദ്കുഞ്ഞി,എം.സി.ശിഹാബ് പ്രസംഗിച്ചു.

keywords : narendranmodi-danger-vk-abdhulkhdar-moulavi

Post a Comment

0 Comments

Top Post Ad

Below Post Ad