Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ മാവോയിസ്റ്റ് പോസ്റ്റര്‍; അരുണും ശ്രീകാന്തും അറസ്റ്റില്‍


കാഞ്ഞങ്ങാട്: (www.evisionnews.in)  കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സായുധ കലാപത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ച കേസില്‍ പ്രതികളായ തൃക്കരിപ്പൂരിലെ അരുണിന്റെയും (21) തിമിരിയിലെ ശ്രീകാന്‍ന്തിന്റെയും (24) പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡില്‍പെട്ട നീലേശ്വരം സി.ഐ യു.പ്രേമനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട്ടെ മാവോയിസ്റ്റ് അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും വിയ്യൂര്‍ ജയിലില്‍ കഴിയുന്നത്. ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചത് തങ്ങളാണെന്ന് സമ്മതിച്ചത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം അരുണിനെയും ശ്രീകാന്തിനെയും ജനുവരി 28ന് ഹാജരാക്കാന്‍ വിയ്യൂര്‍ ജയിലിലേക്ക് പ്രൊഡക്ഷന്‍ വാറന്റ് അയച്ചിട്ടുണ്ട്.


Keywords: Kasaragod, Mavoist, poster, Arun, Shreekanth

Post a Comment

0 Comments

Top Post Ad

Below Post Ad