Type Here to Get Search Results !

Bottom Ad

കണക്കിലെ മികവിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു


പടന്ന: (www.evisionnews.in)  ഗണിതശാസ്ത്രത്തിലെ കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലയിലെ ഗണിതാധ്യാപകരുടെ നേതൃത്വത്തില്‍ സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കുവേണ്ടി ഓരോ വിദ്യാലയത്തിലും മൂന്നുദിവസത്തെ സഹവാസക്യാമ്പാണ് നടത്തുന്നത്.
എല്ലാ തലത്തിലുമുള്ള കുട്ടികളെ ഉദ്ദേശിച്ച് വ്യത്യസ്തനിലവാരത്തിലുളള പഠന പ്രവര്‍ത്തനങ്ങളുമായാണ് 'കണക്കറിവ്' എന്ന പേരിലുള്ള ക്യാമ്പ് ഒരുക്കുന്നത്. മുഴുവന്‍ കുട്ടികളെയും ബി-ഗ്രേഡിലെങ്കിലും എത്തിക്കുകയെന്നതാണ് ലക്ഷ്യം. പടന്ന എം.ആര്‍.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 256 കുട്ടികള്‍ക്കുള്ള ക്യാമ്പ് 24 മുതല്‍ നടക്കും. കാസര്‍കോട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. എം.വി.വിജയകുമാര്‍, പി.നാരായണന്‍ നമ്പൂതിരി, എന്‍.കെ.ദാമോദരന്‍, ടി.വി.ഗംഗാധരന്‍ എന്നിവര്‍ ക്ലാസെടുക്കും.

evisionnews


Keywords: Mathematics, Padanna, S.S.L.C

Post a Comment

0 Comments

Top Post Ad

Below Post Ad