നീലേശ്വരത്തും പരിസരത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ച കേസില്‍ പ്രതികളാണ് ഇരുവരും. ഈ കേസിലാണ് ഇരുവരെയും 28 ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുന്നത്.
പാലക്കാട് ചന്ദ്ര നഗറിലെ അക്രമണ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലാവുകയും വിയ്യൂര്‍ജയിലില്‍ റിമാന്റിലടക്കപ്പെടുകയും ചെയ്ത ശ്രീകാന്തിനെയും അരുണിനെയും പാലക്കാട് കസബ ഡി വൈ എസ് പി ഡിസംബര്‍ 26 ന് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചത് തങ്ങളാണെന്ന് ഇരുവരും സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് നീലേശ്വരത്തെ പോസ്റ്റര്‍ കേസില്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു ശേഷമാണ് ഇരുവരെയും നീലേശ്വരത്തെ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന്റെ നടപടി ക്രമങ്ങളുടെ മുന്നോടിയായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദമായ റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും 28 ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.
Keywords: Kasaragod-court-kanhangad-maoist-presents
Post a Comment
0 Comments