Type Here to Get Search Results !

Bottom Ad

അസ്സയ്യിദ് ഹുസൈന്‍ മദനി (റ:അ) മഞ്ചത്തട്ക്കം മഖാം ഉറൂസ് മാര്‍ച്ച് 1ന് തുടങ്ങും

വിദ്യാനഗര്‍: (www.evisionnews.in)   ചരിത്രപ്രസിദ്ധമായ അസ്സയ്യിദ് ഹുസൈന്‍ മദനി (റ:അ) മഞ്ചത്തട്ക്കം മഖാം ഉറൂസ് മാര്‍ച്ച് 1ന് തുടങ്ങും. എട്ട് വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ പ്രമുഖ മതപണ്ഡിതന്മാര്‍, സാദാത്തീങ്ങള്‍, സൂഫി വര്യന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന ദിവസമായ 8ന് രാവിലെ മൗലൂദ്, ഖത്തമുല്‍ ഖുര്‍ആനും ഉച്ചക്ക് ശേഷം ആയിരങ്ങള്‍ക്ക് അന്നദാന വിതരണവും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംഘാടക സമിതി ചെയര്‍മാനായി മുഹമ്മദ് കുഞ്ഞി ഹാജിയെയും കണ്‍വീനറായി മജീദ് പടിഞ്ഞാറിനെയും ട്രഷററായി ഹനീഫ് ഉളിയത്തടുക്കയെയും തെരെഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: മുഹമ്മദലി മഞ്ചത്തടുക്ക (പ്രചരണം), അബൂബക്കര്‍ ഷിരിബാഗിലു (ലൈറ്റ് ആന്റ് സൗണ്ട്), യു.ബഷീര്‍ ഉളിയത്തടുക്ക (ഭക്ഷണവിഭാഗം), അക്ബര്‍ മഞ്ചത്തടുക്ക (വളണ്ടിയര്‍ ക്യാപ്റ്റന്‍).

evisionnews


Keywords: Assayyid Husain madani, manjathadukka Makham Uroos, Moulood, Khathmul Quran

Post a Comment

0 Comments

Top Post Ad

Below Post Ad