കോഴിക്കോട്: (www.evisionnews.in) കെ.എം. മാണിക്കുള്ള പിന്തുണ തല്‍ക്കാലം ലീഗ് തുടരും. മാണിക്കെതിരായ ആരോപണങ്ങള്‍ നീയമപരമായി ശക്തിപ്പെടാത്ത സാഹചര്യത്തിലാണ് ലീഗിന്റെ ഈ നീലപാട്. ബാര്‍ കോഴയില്‍ പുതിയ തെളിവുകള്‍ വന്നാല്‍ ലീഗ് നിലപാട് മാറ്റാനുമിടയുണ്ടും. എന്നാല്‍ ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍നിന്നു പുറത്താക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തെ ലീഗ് തുണക്കില്ല.
മാണിക്കെതിരായ പുതിയ ആരോപണങ്ങള്‍ ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ലീഗ് വീണ്ടും കുടിയാലോചന നടത്തിയത്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നിയമപരമായ അവയില്‍ പലതും നിലനില്‍ക്കില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനകത്ത് നിന്ന് ഇപ്പോള്‍ ലീഗിന് പഴയ പിന്തുണയില്ല. ആ നിലയ്ക്ക് പ്രാവര്‍ത്തികമാകാനിടയില്ലാത്ത രാജിക്കാര്യം ഉന്നയിച്ച് മാണിയെക്കൂടി പിണക്കേണ്ട എന്നു ലീഗിലെ പ്രബല വിഭാഗം കരുതുന്നു. എന്നാല്‍ ഐസ് ക്രീം കേസ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീണ്ടും ഉയര്‍ന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി രാജിവെച്ചത് ധാര്‍മ്മികതയുടെ പേരിലായിരുന്നു, ആ ധാര്‍മ്മികത മാണിയും കാണിക്കണമെന്ന നിലപാടും ലീഗിലെ ഒരു വിഭാഗത്തിനുണ്ട്.
ബാര്‍ കോഴ വിവാദത്തില്‍ പുതിയ നീക്കങ്ങളുണ്ടായാല്‍ ഈ നിലപാട് കുടുതല്‍ നേതാക്കള്‍ സ്വീകരിക്കും. അതേ സമയം ബാലകൃഷ്ണപിള്ളക്കെതിരായ കോണ്‍ഗ്രസിന്റെ നീക്കം ലീഗ് അംഗീകരിക്കില്ല. ലീഗ് മന്ത്രിക്കെതിര ഗണേഷ് ഉന്നയിച്ച ആരോപണം മുന്‍നിര്‍ത്തി നടപടി എടുക്കേണ്ടതില്ലെന്ന് ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. മാണിക്കെതിരെയുള്ള പ്രസ്താവനയുടെ പേരിലാണെങ്കില്‍ അതു പി.സി. ജോര്‍ജ്ജിനു ബാധകമല്ലേ എന്നാണ് ലീഗിന്റെ ചോദ്യം.
എന്തായാലും യുഡിഎഫിനെ അലട്ടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടിയെയും കണ്ണുമടച്ച് പിന്തുണക്കാന്‍ ലീഗുണ്ടാകില്ല. തല്‍ക്കാലം വിവാദങ്ങളില്‍ ചൂടുള്ള പ്രതികരണങ്ങള്‍ ലീഗ് നടത്തില്ലെന്ന് മാത്രം.
Keywords: K.M Mani, Pilla, Muslim League, Umman Chandi
Post a Comment
0 Comments