പാലക്കാട്: (www.evisionnews.in) കസബ പോലീസ് സ്‌റ്റേഷന് സമീപം കുരുടിക്കാട് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
കോയമ്പത്തൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. തിരുനെല്ലായ് മോഴിപുലം സ്വദേശിരാജലക്ഷ്മി (60), ജയനാരായണന്‍ (28) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റ മൂന്നുപേരെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആസ്പത്രിയിലുള്ളത് തിരുനെല്ലായ് മാധവന്റെ മകന്‍ വിപിന്‍ദാസ് (27) ആണ്. ജയേഷ്, ബാലു എന്നിവരെയാണ് തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.
കസബ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌റ്റേഷന്‍ ഓഫീസര്‍ ഡി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ലീഡിങ്ങ് ഫയര്‍മാന്‍ കെ. സുനില്‍കുമാര്‍, കെ.ആര്‍. സുബിന്‍, നവാസ്ബാബു, കെ. രാമചന്ദ്രന്‍, ജി. രാജഗോപാല്‍, വി.ഡി. അനൂപ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Keywords: Lorry, Car, Pallakad, Koyambathur, Kasaba police, Thirunellai mozhipulam
Keywords: Lorry, Car, Pallakad, Koyambathur, Kasaba police, Thirunellai mozhipulam
Post a Comment
0 Comments