ട്രിപ്പോളി: (www.evisionnews.in) ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വിദേശികള്‍ താമസിക്കുന്ന ഹോട്ടലിന് നേരെ ആക്രമണം. അഞ്ച് വിദേശികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു. മരിച്ച മൂന്ന് പേര്‍ ഹോട്ടലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ്. ട്രിപ്പോളിയിലെ കൊറിന്തിയ ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ച അഞ്ച് തോക്കുധാരികള്‍ ഹോട്ടലില്‍ പ്രവേശിച്ച് താമസക്കാരെ ബന്ദികളാക്കുകയായിരുന്നു. ഇവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബന്ദികളെ മോചിപ്പിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണ്. ഹോട്ടലിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായി. ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് ട്വിറ്ററില്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ട്രിപോളി സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ ഹോട്ടലില്‍ പ്രവേശിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.
Keywords: Tripoli, Libia, Hotel, 10 killed, Korinthia hotel
Post a Comment
0 Comments