Type Here to Get Search Results !

Bottom Ad

ആള്‍മാറാട്ടത്തിലൂടെ സ്വത്ത് തട്ടിയ രണ്ട് പേര്‍ക്കെതിരെ കേസ്

നീലേശ്വരം (www.evisionnews.in): ആള്‍മാറാട്ടത്തിലൂടെയും വ്യാജരേഖകള്‍ ഉണ്ടാക്കിയും സ്വത്ത് തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം നീലേശ്വരം പോലീസ് കേസെടുത്തു. മടിക്കൈ കൂലോം റോഡിലെ ടി അമ്പുവി (62)ന്റെ പരാതിയില്‍ മടിക്കൈ എരിക്കുളത്തെ ഗോപാലകൃഷ്ണന്‍, അമ്പാടി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.

2008ല്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലുള്ള കുടുംബ സ്വത്തായ 22സെന്റ് സ്ഥലം ഗോപാലകൃഷ്ണനും അമ്പാടിയും ചേര്‍ന്ന് ആള്‍മാറാട്ടത്തിലൂടെ കൈക്കലാക്കിയെന്നാണ് പരാതി. അമ്പുവിന്റെ ബന്ധുവായ വെള്ളച്ചിയുടെ പേരിലാണ് ഈ സ്ഥലമുള്ളത്. 

മറ്റൊരുവെള്ളച്ചിയുടെ പേരില്‍ ഗോപാലകൃഷ്ണനും അമ്പാടിയും കൃത്രിമ രേഖകള്‍ ഉണ്ടാക്കി ഈ സ്ഥലം കൈവശപ്പെടുത്തുകയും വില്‍പ്പന നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ അമ്പു രണ്ട് പേര്‍ക്കുമെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.


Keywords: Kasaragod-police-case-court-rit-




Post a Comment

0 Comments

Top Post Ad

Below Post Ad