കൊച്ചി: (www.evisionnews.in) മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് ലാലിസത്തിന് രണ്ട് കോടി രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിനയന്‍ വിമര്‍ശിക്കുന്നു.
ലാലിസത്തിന്റെ അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയും രണ്ട് കോടിയും കൊടുക്കുന്നു എന്ന വാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദേശീയ ഗെയിംസിന്റെ പരിപാടിക്ക് ഫ്രീ ആയി പങ്കെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കറോട് അതിയായ ബഹുമാനവും നമ്മുടെ സ്‌പോര്‍ട്‌സ് മന്ത്രിയുടെ സംഘാടനശേഷിയെ പറ്റി സഹതാപമാണ് തോന്നിയതെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെങ്കിലും അത് ഇവിടത്തെ ഓരോ പൗരനും നല്‍കുന്ന നികുതിപ്പണമാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു. ഇതുവരെ ഒരു ഷോയും ഒരിടത്തും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാന്‍ഡ് ഗ്രൂപ്പിന് രണ്ട് കോടി രൂപ കൊടുക്കുന്നവരെയും അത് വാങ്ങുന്നവരെയും അഭിനന്ദിക്കാതെ തരമില്ലെന്നും വിനയന്‍ പരിഹസിക്കുന്നു.
മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ അമ്പത് സിനിമകളിലെ പാട്ടുകളും അതിലെ ദൃശ്യങ്ങളും കോര്‍ത്തിണക്കി അദ്ദേഹത്തിനായി തയ്യാറാക്കിയ പബ്ലിസിറ്റി പ്രോഗ്രാമാണ് ലാലിസമെന്ന് വിനയന്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയിലെ സ്റ്റേജ് ലഭിക്കുന്തന് തന്നെ വല്യ കാര്യമാണ്. പക്ഷേ അതിനായി രണ്ട് കോടി രൂപ ഗെയിംസ് ഫണ്ടില്‍ നിന്നും വാങ്ങുന്നത് കടന്ന കൈയാണ്. അഴിമതിയും കൈക്കൂലിയും സര്‍ക്കാരിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന അവസ്ഥയില്‍ ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്നും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Keywords: mohanlal, band, Lalisam, Sachin Tendulkar
Post a Comment
0 Comments