കുവൈത്ത്: (www.evisionnews.in) തിരിച്ചറിയല്‍ കാര്‍ഡില്‍ മേല്‍വിലാസം പുതുക്കാത്തവര്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് കുവൈത്ത് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ഒരുമാസത്തിനകം ശരിയായ വിലാസം രേഖപ്പെടുത്തിയില്ലെങ്കില്‍ പിഴ ചുമത്തേണ്ടിവരുമെന്നു പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി.
കാര്‍ഡില്‍ വിലാസം പുതുക്കാത്ത സ്വദേശികളും വിദേശികളുമായ 981 ആളുകളുടെ പേര് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരുടെ എണ്ണം കണക്കാക്കിയാകും പിഴ നിശ്ചയിക്കുക. ഒരാള്‍ക്ക് 20 ദിനാര്‍ എന്ന നിരക്കിലും പരമാവധി 100 ദിനാര്‍വരെയുമാകും പിഴ.
Keywords: Address, update, identity card, Kuwait, Public authority for civil information
Post a Comment
0 Comments