അംഗടിമുഗര്‍ (www.evisionnews.in): കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അംഗടിമുഗര്‍ ബാഡൂരിലെ ചെക്കട്ടെച്ചാല് ഹസൈനാരിന്റെ മകന് ഉമറുല്‍ ഫാറൂഖി (20)ന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഞായറാഴ്ച രാവിലെ കുവൈത്തിലെ കബദിയിലാണ് അപകടം നടന്നത്.
കുവൈത്ത് കെഒസിയിലെ കരാര്‍ കമ്പനിയായ ഇറിസ്കോയിലെ ജീവനക്കാര്‍ സഞ്ചരിച്ച പെജോറ കാറാണ് യാത്രാമധ്യേ അപകടത്തില്‍പ്പെട്ടത്. ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശുകാരനായ സയ്യിദ് എന്നയാള്‍ മരിച്ചിരുന്നു. ഈജിപ്തുകാരനായ ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റുള്ളവരെ പരിക്കേറ്റ നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല് മാസം മുമ്പാണ് ഉമറുല്‍ ഫാറൂഖ് കുവൈത്തിലെത്തിയത്. സഹോദരന് നൗഫലും കുവൈത്തിലാണ്. സൈനബയാണ് മാതാവ്. നൗഫലിനെ കൂടാതെ മുഖ്താര്‍, റൈഹാന എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod-angadimogar-kuvaith-umarul-faarooq-car-accident
Post a Comment
0 Comments