തിരുനെല്ലി (വയനാട്): (www.evisionnews.in) മാവോവാദികള്‍ക്കായി കര്‍ണ്ണാടകയില്‍ പുതിയ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങി. വയനാട് അതിര്‍ത്തിയിലെ കുട്ട അങ്ങാടിയിലും പരിസരത്തുമാണ് ഇനാം പ്രഖ്യാപിച്ചുകൊണ്ട് മാവോവാദികളെ പോലീസ് തിരയുന്നത്. സി പി ഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റിയംഗം ബാഗ്‌ളൂര്‍ സ്വദേശി കുപ്പുദേവരാജിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.
ഇയാള്‍ക്കൊപ്പം രമേഷ്, രായണ്ണ, ബാലാജി, ജോഗേഷ്, യോഗേഷ്, മൂര്‍ത്തി എന്നിവരുടെ ലുക്ക് ഔട്ട് നോട്ടീസും വ്യാപകമായി പതിച്ചിട്ടുണ്ട്. വയനാട് അതിര്‍ത്തി പങ്കിടുന്ന കേരള കര്‍ണ്ണാടക തമിഴ്‌നാട് വനത്തില്‍ ഇവര്‍ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കര്‍ണ്ണാടക ദൗത്യ സേന. സെന്‍ട്രല്‍ ആംഡ് പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അിറയിക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. വിവരമറിയുന്നവരുടെ വിലാസം പോലീസ് വെളിപ്പെടുത്തില്ലെന്ന കാര്യവും ലുക്ക് ഔട്ട് നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കുപ്പദേവരാജിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 60 ലക്ഷവും ഛത്തീസ്ഗഢ് സര്‍ക്കാര്‍ 40 ലക്ഷവും ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പന്ത്രണ്ട് ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് നിതാന്ത ജാഗ്രതയിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍. വയനാട്ടിലും പരിസരജില്ലകളിലും മാവോവാദികള്‍ തുടരെ തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതിനെതുടര്‍ന്ന് കര്‍ണ്ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡ് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
മാവോയിസ്റ്റ് കേരള ഘടകം നേതാവ് രൂപേഷ് ,ജയണ്ണ. സുന്ദരി എന്നിവരടങ്ങിയ പതിനൊന്നു പേരുടെ ലുക്ക് ഔട്ട് നോട്ടീസ് കേരള സര്‍ക്കാര്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
വയനാട്ടിലെ മാവോവാദികള്‍ക്കായുളള തെരച്ചില്‍ ഇനിയും ശക്തിയാര്‍ജിച്ചിട്ടില്ല. ചപ്പ തുടങ്ങിയ ഗ്രാമങ്ങളെല്ലാം പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. എപ്പോഴാണ് ഇനി ഈ ഗ്രാമത്തില്‍ മാവോവാദികള്‍ വന്നെത്തുകയെന്നുള്ള ഭയത്തിലാണ് പ്രദേശവാസികള്‍. അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചപ്പയില്‍ വന്ന് രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു.
Keywords: Mavoist-karnataka-nationalnews-lookoutnotice
Keywords: Mavoist-karnataka-nationalnews-lookoutnotice
Post a Comment
0 Comments