Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാളെ മുതല്‍ സൗജന്യ യാത്ര

തിരുവനന്തപുരം : (www.evisionnews.in)  കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാസൗജന്യം നാളെ മുതല്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം ലഭിക്കും.
കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ വിദ്യാര്‍ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചു 10 രൂപ അടച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ് ലഭിക്കും. മാര്‍ച്ച് 31 വരെയാണു കാര്‍ഡിന്റെ കാലാവധി. അടുത്ത അധ്യയനവര്‍ഷം വീണ്ടും പുതുക്കണം. നിലവില്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ കാര്‍ഡ് വാങ്ങേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. 

evisionnews


Keywords: Students, K.S.R.T.C bus, Town to town, unit, Thiruvananthapuram, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad